
Breaking News
അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഭക്ഷ്യയോഗ്യമല്ലാത്ത 1440 കിലോ പച്ചക്കറികള്‍ നശിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഭക്ഷ്യയോഗ്യമല്ലാത്ത 1440 കിലോ പച്ചക്കറികള്‍ നശിപ്പിച്ചു. ചീഞ്ഞളിഞ്ഞ പച്ചക്കറികളുമായി വന്ന വാഹനം പരിശോധിച്ചതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ട്വിറ്ററില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിലെ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും നിലനിര്‍ത്തുന്നതിനായി നടത്തിയ പരിശോധനാ കാമ്പെയ്നുകളുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.