Breaking News
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ അറബ് രാജ്യങ്ങളുടെ കോര്‍ഡിനേറ്ററായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ അറബ് രാജ്യങ്ങളുടെ ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററായി ഖത്തറിനെ നിയമിച്ചു. അറബ് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംഘാടനവും ഇനി ഖത്തറിന്റെ ചുമതലയാകും. തൊഴില്‍ രംഗത്തും സാമൂഹ്യ ക്ഷേമ രംഗത്തും ഖത്തര്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ തെരഞഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന തൊഴില്‍ മന്ത്രാലയം പൊതുതാല്‍പ്പര്യമുള്ള അന്താരാഷ്ട്ര തൊഴില്‍ പ്രശ്‌നങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ ഏകീകരിക്കുന്നതിന് അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന ചുമതല ഏറ്റെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.