Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോര്‍ണിഷ് സ്ട്രീറ്റില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായ ഗതാഗതം നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. കോര്‍ണിഷ് സ്ട്രീറ്റില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായ ഗതാഗതം നിയന്ത്രണം . പൊതുമരാമത്ത് അതോരിറ്റി ( അശ്ഗാല്‍) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് കോര്‍ണിഷ് സ്ട്രീറ്റ് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏപ്രില്‍ 26 മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അറിയിച്ചു.

കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവ് അടക്കും. റോഡ് ഉപയോക്താക്കള്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് യു-ടേണ്‍ എടുക്കുന്നതിന് നേരെ മര്‍ഖിയ സ്ട്രീറ്റിലേക്ക് പോകണം.

കൂടാതെ, കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് അല്‍ റുമൈല സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവും മര്‍ഖിയയ്ക്ക് മുമ്പ് ദഫ്‌നയിലെ യു-ടേണും അടയ്ക്കും. റോഡ് ഉപയോക്താക്കള്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ യു-ടേണ്‍ എടുക്കുന്നതിന് നേരെ അല്‍ ദിവാന്‍ അല്‍-അമിരി ഇന്റര്‍സെക്ഷനിലേക്ക് പോകണമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button