Breaking News
നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍ വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പെരുന്നാള്‍ തിരക്ക് ആരംഭിച്ചതോടെ നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍ വേയ്സ് രംഗത്ത്.
ഏപ്രില്‍ 26 നും മെയ് 3 നുമിടയില്‍ ഇക്കോണമി ക്ളാസില്‍ യാത്ര ചെയ്യുന്നവര്‍ യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് മുതല്‍ 3 മണിക്കൂര്‍ വരെ പതിനൊന്നാം റോയില്‍ ചെക്കിന് ചെയ്യുമ്പോള്‍ ഓരോ യാത്രക്കാരനും 5 കിലോ അധിക ലഗേജ് അനുവദിക്കുമെന്ന് ഖത്തര്‍ എയര്‍ വേയ്സ് അറിയിച്ചു.
കൂടാതെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗില്‍ ഒരു മണിക്കൂര്‍ സൗജന്യവും ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.