
ഖത്തറില്‍ നേരിയ മഴ , വ്യാഴാഴ്ച വരെ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ച കഴിഞ്ഞ്് നേരിയ മഴ പെയ്തു. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിതറിക്കിടക്കുന്ന മഴ, ഇടയ്ക്ക് ഇടിമിന്നല്‍, ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ എന്നിവയും ഉണ്ടായേക്കുമെന്നും ദൃശ്യപരത മോശമാകുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.