വിഷു, ഈസ്റ്റര്‍ ആഘോഷവും ഇഫ്താര്‍ മീറ്റും
അമാനുല്ല വടക്കാങ്ങര
ദോഹ: ടീം വെല്‍ഫയര്‍ വിഷു, ഈസ്റ്റര്‍ ആഘോഷവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിവിധങ്ങളായ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നത് ഏറെ ആഹ്ലാദകരമാണെന്നും ആഘോഷാവസരങ്ങള്‍ മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ടീം വെല്‍ഫെയര്‍ കോവിഡ് മഹാമാരിയുടെ നാളുകളില്‍ ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, മജീദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. ടീം വെല്‍ഫയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍ ആമുഖ പ്രഭാഷണം നടത്തി. ടീം വെല്‍ഫയര്‍ വൈസ് ക്യാപ്റ്റന്‍ സക്കീന അബ്ദുല്ല നന്ദി പറഞ്ഞു. ഇഫ്താര്‍ വിരുന്നിനോടൊപ്പം ഈസ്റ്റര്‍ കേക്ക് മുറിക്കലും വിഷു പായസ വിതരണവും നടത്തി. ടീം വെല്‍ഫയര്‍ വൈസ് ക്യാപ്റ്റന്‍മാരായ അബ്ദുല്‍ നിസ്താര്‍, ഫഹദ് ഇ.കെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.