ഗള്‍ഫ് രാജ്യങ്ങളിലേയും യൂറോപ്യന്‍ യൂണിയനിലേയും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുവാന്‍ ഇഹ്തിറാസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജിസിസി പൗരന്മാര്‍, ജിസിസി നിവാസികള്‍, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ എന്നിവര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇഹ് തിറാസില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന്് ഖത്തര്‍ പ്രഖ്യാപിച്ചു.
ഇഹ്തിറാസ് വെബ്‌സൈറ്റ് പ്രകാരം, ഖത്തറില്‍ എത്തുന്ന എല്ലാ യാത്രക്കാരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഗള്‍ഫ് പൗരന്മാരും നിവാസികളും അതത് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കോവിഡ് ഹെല്‍ത്ത് ആപ്പുകളില്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയാകും.
ഗള്‍ഫ് രാജ്യങ്ങളുടെ അംഗീകൃത ആരോഗ്യ ആപ്പുകള്‍ സൗദി അറേബ്യ – തവക്കല്‍ന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്: അല്‍ ഹോസ്ന്‍
ബഹ്റൈന്‍: ബി അവയര്‍ ബഹ്റൈന്‍ , കുവൈറ്റ്: ഷ്‌ലോനിക്, ഒമാന്‍: തറാശുദ് എന്നിവയാണ് .
ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ മതിയാകും.
യൂറോപ്യന്‍ യൂണിയനിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കോവിഡ് ആപ്പുണ്ടായാല്‍ മതി. ഇവരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം.