
Archived Articles
പെരുന്നാള്‍ അവധിക്ക് പാര്‍ക്കുകളുടെ സമയം പ്രഖ്യാപിച്ച് നഗരസഭാ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളിലെ പാര്‍ക്കുകളുടെ സമയം നഗരസഭാ മന്ത്രാലയം പ്രഖ്യാപിച്ചു.കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകള്‍ രാവിലെ 5 മുതല്‍ രാത്രി 1 വരെ തുറന്നിരിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഈദ് അവധി ദിവസങ്ങളില്‍ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെ സന്ദര്‍ശകരെ സ്വീകരിക്കും.
തുറന്ന പൊതു പാര്‍ക്കുകള്‍ സുരക്ഷാ ഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും തുറന്നിരിക്കും.
പാര്‍ക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, നിയുക്ത മാലിന്യ പാത്രങ്ങളില്‍ മാലിന്യം ശരിയായി സംസ്കരിക്കുക, പൊതുസ്ഥലങ്ങളിലെ ശുചിത്വം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.