Breaking News

റമദാന്‍ പ്രമാണിച്ച് 650 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. ഇളവുകള്‍ ഇന്ന് മുതല്‍ റമദാന്‍ അവസാനം വരെ നീണ്ടു നില്‍ക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റമദാന്‍ പ്രമാണിച്ച് 650 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. ഇളവുകള്‍ ഇന്ന് മുതല്‍ റമദാന്‍ അവസാനം വരെ നീണ്ടു നില്‍ക്കും
രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍, ഭക്ഷ്യ വിതരണ ശൃംഖലകള്‍ എന്നിവയുമായി സഹകരിച്ച് തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
റമദാനില്‍ കൂടുതലായി ഉപയോഗിക്കുന്ന ചിക്കന്‍, പാല്‍, മൈദ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുറച്ചത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഈ നടപടി ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.
സാധനങ്ങളുടെ ഡിസ്‌കൗണ്ടഡ് വിലയറിയുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

RAMADAN DISCOUNTED RATE PRODUCTS

Related Articles

Back to top button
error: Content is protected !!