Breaking News
പെരുന്നാള്‍ ദിനം മ്യൂസിയങ്ങള്‍ തുറക്കില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പെരുന്നാള്‍ ദിനം മ്യൂസിയങ്ങള്‍ തുറക്കില്ല . ഈൗദുല്‍ ഫിത്വര്‍ പ്രമാണിച്ച് നാളെ (തിങ്കള്‍)തങ്ങളുടെ എല്ലാ മ്യൂസിയങ്ങളും അടച്ചിടുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു.
ട്വിറ്ററിലെ ഒരു പ്രസ്താവനയില്‍, ഈദിന്റെ രണ്ടാം ദിവസമായ മെയ് 3 ചൊവ്വാഴ്ച, പതിവ് പ്രവര്‍ത്തന സമയങ്ങളോടെ മ്യൂസിയങ്ങള്‍ വീണ്ടും തുറക്കുമെന്ന് അത് തുടര്‍ന്നു.
സന്ദര്‍ശകര്‍ക്ക് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെയും മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാം.