ഈദ് ഫെസ്റ്റിവലിന് സൗജന്യ ബസ് സര്‍വീസൊരുക്കി കര്‍വ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 3 മുതല്‍ 5 വരെ ദോഹ കോര്‍ണിഷില്‍ അരങ്ങേറുന്ന ഈദ് ഫെസ്റ്റിവലിന് സൗജന്യ ബസ് സര്‍വീസൊരുക്കി കര്‍വ ( മുവാസ്വലാത്ത് ) . ഈദ് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവരെ കോര്‍ണിഷില്‍ എത്തിക്കുന്നതിനായി മുവാസ്വലാത്ത് (കര്‍വ) നിലവിലുള്ള വാഹനവ്യൂഹത്തിലേക്ക് 70 പുതിയ ബസുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗജന്യ സര്‍വീസ് നടത്തുന്ന ഈ ബസ്സുകളെല്ലാം ഇലക്ട്രിക് ബസ്സുകളായിരിക്കും.
ബി, സി റിംഗ് റോഡുകളിലും കോര്‍ണിഷ് സ്ട്രീറ്റിലും ഷട്ടില്‍ സര്‍വീസ് റൂട്ടുകള്‍ കവര്‍ ചെയ്യുന്നതിനായി നിലവിലുള്ള ഓപ്പറേഷനുകള്‍ക്ക് 70 അധിക ബസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷട്ടില്‍ ബസ് സര്‍വീസ് സൗജന്യമാണെന്നും കര്‍വ ട്വീറ്റില്‍ പറഞ്ഞു.
ബസ്സുകള്‍ ഇടവിട്ട് സര്‍വീസ് നടത്തും. ബസ് സ്റ്റോപ്പില്‍ പരമാവധി കാത്തിരിപ്പ് സമയം 10 മിനിറ്റായിരിക്കുമെന്ന് മൊവാസലാത്തിലെ (കര്‍വ) പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഖാലിദ് ഹസന്‍ കഫുദ് പറഞ്ഞു. ഈദ് ഫെസ്റ്റിവലിന്
ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ദോഹയില്‍ നിന്നും പുറം പ്രദേശങ്ങളില്‍ നിന്നും ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും കഴിഞ്ഞ ദിവസം ഖത്തര്‍ ടിവി പ്രോഗ്രാമില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വേദിയിലെത്താന്‍ ബസ്, മെട്രോ ലിങ്ക്, മെട്രോ സേവനങ്ങള്‍ ഉപയോഗിക്കാം.