ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയ്യ ഹയ്യക്ക് ഒരു മാസത്തിനകം യുട്യൂബില്‍ 10 ലക്ഷം കാഴ്ചക്കാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയ്യ ഹയ്യക്ക് ഒരു മാസത്തിനകം യുട്യൂബില്‍ 10 ലക്ഷം കാഴ്ചക്കാരെന്ന്് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടന്ന ലോക കപ്പ് ഫൈനല്‍ ഡ്രോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുറത്തിറങ്ങിയ ഗാനം ഏകമാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന മഹത്തായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഫുട്ബോളിലൂടെ ലോകത്തെ ഒന്നിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഈ ഗാനം അടയാളപ്പെടുത്തുന്നത്. സംഘര്‍ഷവും സമ്മര്‍ദ്ധങ്ങളുമല്ല സംവാദങ്ങളും സ്നേഹ സാഹോദര്യങ്ങളുമാണ് സാംസ്‌കാരിക ലോകത്തിനാവശ്യമെന്ന സുപ്രധാനമായ ആശയം ഊന്നുന്ന ഗാനം ഇതിനകം തന്നെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
യു.എസ്. താരം ട്രിനിഡാഡ് കാര്‍ഡോണ, ആഫ്രോബീറ്റ്‌സ് ഐക്കണ്‍ ഡേവിഡോ, ഖത്തറി സെന്‍സേഷന്‍ ഐഷ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ആശയതലത്തിലും സംഗീത നിര്‍വഹണത്തിലും വേറിട്ടുനില്‍ക്കുന്നതാണ് .ഹയ്യ ഹയ്യ എന്ന സംഗീത വീഡിയോയ്ക്ക് യുട്യൂബില്‍ 10,569,056 കാഴ്ചകളും 441,000-ലധികം ലൈക്കുകളുമാണ് ഇതിനകം രേഖപ്പെടുത്തിയത്. ഏഴ് ലോകഭാഷകളിലുള്ള അടിക്കുറിപ്പുകളോടെ പുറത്തിറങ്ങിയ വീഡിയോക്ക് ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്ന് പുതിയ അഭിപ്രായങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
ഫുട്‌ബോളും സംഗീതവും ആഗോള പ്രസക്തിയുള്ളവയാണ് . ഇവ തമ്മിലുള്ള വിശാലമായ സാംസ്‌കാരിക സമന്വയവും മാനവിക ഐക്യവും പ്രോല്‍സാഹിപ്പിക്കുന്നതാണ് ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ്് ഖത്തറിന്റെ ഔദ്യോഗിക ഗാനം.
സമാനതകളില്ലാത്ത വികാരങ്ങള്‍ സൃഷ്ടിക്കാനുളള സംഗീതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ലോകം ഏറ്റുപിടിക്കുന്ന ഒരു ഗാനമായി ഹയ്യ ഹയ്യ ഇതിനകം തന്നെ മാറിക്കഴിഞ്ഞു.
അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംഗീതത്തിനും ഫുട്ബോളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ ഗാനം വ്യക്തമാക്കുന്നതെന്ന് ഫിഫ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കേയ് മദാതി പറഞ്ഞു. ‘ഫിഫയുടെ നവീകരിച്ച സംഗീത തന്ത്രത്തിന്റെ ഭാഗമായി, മള്‍ട്ടി-സോംഗ് സൗണ്ട്ട്രാക്ക് ആവേശഭരിതമായ ആരാധകരെ മുമ്പെങ്ങുമില്ലാത്തവിധം ഫിഫ ലോകകപ്പിന്റെ ആത്മാവിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ് .
ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്, ടൂര്‍ണമെന്റിന്റെ ശബ്ദട്രാക്ക് ഒരു മള്‍ട്ടി ഗാന ശേഖരം അവതരിപ്പിക്കുന്നത് .
യു നോ വീ ബെറ്റര്‍ ടുഗതര്‍ എന്ന വരിയും ആശയവും സാംസ്‌കാരിക ലോകം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഗോളാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലോക കപ്പിന്റെ പ്രചാരവും പ്രാധാന്യവും അടയാളപ്പെടുത്തുന്ന ഔദ്യോഗിക ഗാനം ലോക കപ്പിന് ശേഷവും ജനങ്ങളുടെ ചുണ്ടുകളില്‍ സജീവമാകും. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോകപ്പിന് കായിക ലോകത്ത് വമ്പിച്ച ആവേശമാണ് നിലനില്‍ക്കുന്നത്. ഫിഫ 2022 ലോക കപ്പ്് ഖത്തറിന്റെ ടിക്കറ്റ്് ബുക്കിംഗിനുണ്ടായ വമ്പിച്ച പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.