Uncategorized
കോര്‍ണിഷ് റോഡ് തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദ് ഫെസ്റ്റിവലിനായി അടച്ചിരുന്ന കോര്‍ണിഷ് റോഡ് തുറന്നു . ഇത് സംബന്ധിച്ച് പ്രധാന റോഡുകളിലെല്ലാം ട്രാഫിക് സൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മെയ് 3 മുതല്‍ 5 വരെ ദോഹ കോര്‍ണിഷില്‍ നടന്ന പ്രഥമ ഈദ് ഫെസ്റ്റിവലിനായാണ് കോര്‍ണിഷ് റോഡ് അടച്ചിരുന്നത്. ഇന്നലെ രാത്രി ഈദ് ഫെസ്റ്റിവല്‍ സമാപിച്ചതിനാലാണ് റോഡ് തുറന്നത്. ഇപ്പോള്‍ ഗതാഗതം സാധാരണ നിലയിലാണ് .