എനോറ സോക്കര്‍ ഫെസ്റ്റ് നാലാമത് എഡിഷന് ജേഴ്സിയും ട്രോഫിയും പ്രകാശനം ചെയ്തു
എനോറ സോക്കര്‍ ഫെസ്റ്റ് നാലാമത് എഡിഷന് ജേഴ്സിയും ട്രോഫിയും പ്രകാശനം ചെയ്തു
ദോഹ : ഖത്തറില്‍ എടക്കഴിയൂര്‍ നിവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തര്‍ എനോറ സോക്കര്‍ ഫെസ്റ്റ് നാലാമത് എഡിഷനു മുന്നോടിയായി സോക്കര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സിയും ട്രോഫിയും പ്രകാശനം മുന്‍ കേരള സന്തോഷ് ട്രോഫി താരം മൗസുഫ് നൈസാന്‍ ലിബാനോ സ്യൂട്സ് ഫിനാന്‍ഷ്യല്‍ മാനേജര്‍ അനൂപ് കല്ലയില്‍ എന്നിവര്‍ നിര്‍വഹിച്ചു.
സന്തോഷ് ട്രോഫി ചാമ്പ്യന്‍ മാരായ കേരള ഫുട്ബോള്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ട് തുടങ്ങിയ പരിപാടിയില്‍ എടക്കഴിയൂര്‍ നിവാസികളായ പ്രവാസികളുടെ കുട്ടികളെ കായികമായ ഉന്നമനത്തിനു വേണ്ടിയും നാട്ടില്‍ വളര്‍ന്നുവരുന്ന കുട്ടികളുടെ കായികമായ കഴിവുകളെ ഉയര്‍ത്തി കൊണ്ടുവരാനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്കി .
സോക്കര്‍ ഫെസ്റ്റിന്റെ ടൈറ്റില്‍ സ്പോണ്‍സറിനെ പ്രതിനിധീകരിച്ചു . അനൂപ് കല്ലയില്‍(ലിബാനോ സ്യൂട്സ്) മറ്റു മുഖ്യ സ്പോണ്സര് മാരായ നിഷാം ഇസ്മായില്‍ (ഖ്യൂബോക്സ് കണ്ടൈനര്‍ ),അബ്ദുല്ല തെരുവത്ത് (ഖ്യൂ റിലാന്സ്) ,മനാഫ് (യു.സി.ആര്), ഫാസില്‍ കല്ലയില്‍ (ക്രസന്റ് കാറ്ററിംഗ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
പ്രസിഡണ്ട് ജിംനാസ് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി ജലീല്‍ ഹംസ സ്വാഗതവും ട്രെഷറര്‍ ഷെരീഫ് നന്ദിയും പറഞ്ഞു .
സ്പോര്‍ട്സ് കണ്‍വീനര്‍ ഫഹദ് ,മീഡിയ കണ്‍വീനെര്‍ ഹാരിസ് , വൈസ് പ്രസിഡന്റുമാരായ ഇര്‍ഷാദ് മുത്തേടത് ,ഹംസ പന്തായില്‍, അലി സി.എം ,അക്ബര്‍ അറക്കല്‍ ,സുബീര്‍, മെഹ്ദിര്, ശാക്കിര്‍, റിയാസ് ഈനച്ചു, ഉസ്മാന് , എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.