ദോഹ മെട്രോ നാളെ ഗോള്‍ഡ് ലൈനിന് ബദല്‍ സര്‍വീസുകള്‍
ദോഹ മെട്രോ നാളെ ഗോള്‍ഡ് ലൈനിന് ബദല്‍ സര്‍വീസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: നെറ്റ്വര്‍ക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അവശ്യ സിസ്റ്റം അപ്‌ഗ്രേഡ് കാരണം, ഗോള്‍ഡ് ലൈനിലെ മെട്രോ സേവനങ്ങള്‍ക്ക് പകരം 2022 മെയ് 13-ന് ബദല്‍ സേവനങ്ങള്‍ നല്‍കുമെന്ന് ദോഹ മെട്രോ അറിയിച്ചു.അപ്‌ഡേറ്റ് അനുസരിച്ച്, അല്‍ അസീസിയയ്ക്കും റാസ് ബു അബ്ബൗദിനും ഇടയില്‍ ഓരോ അഞ്ച് മിനിറ്റിലും അല്‍ സദ്ദിനും ബിന്‍ മഹ്മൂദിനും ഇടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസ് സര്‍വീസുകള്‍ നല്‍കും. രണ്ട് സര്‍വീസുകള്‍ക്കിടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അല്‍ സദ്ദ് മെട്രോ സ്റ്റേഷന്‍ ബസ് സ്റ്റോപ്പ് ഉപയോഗിക്കാം.റാസ് ബു അബൗദിനും അല്‍ അസീസിയയ്ക്കും ഇടയിലുള്ള ഈ ബദല്‍ ബസുകള്‍ സൂഖ് വാഖിഫില്‍ നിര്‍ത്തില്ല.മെട്രോലിങ്ക് റൂട്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോലിങ്ക് റൂട്ട് എം 316 അതിന്റെ പ്രവര്‍ത്തനങ്ങള്‍ റാസ് ബു അബൗദിലെ എന്‍ട്രന്‍സ് 2 ലേക്ക് മാറ്റും.