
Archived Articles
നിലമ്പൂര്‍ പാട്ടുത്സവം സീസണ്‍-6 മെയ് 27 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ നിലമ്പൂര്‍ നിയോജകമണ്ഡലം നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍-നിലമ്പൂര്‍ കൂട്ടം സംഘടിപ്പിക്കുന്ന പാട്ടുത്സവം സീസണ്‍-6 മെയ് 27 ന് വൈകീട്ട് 3 മണിക്ക് അബൂ ഹമൂറിലുള്ള ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
മലബാറിന്റെ പ്രണയഗായകന്‍ കൊല്ലം ഷാഫി, നിലമ്പുരിന്റെ സ്വന്തം ഗായകരായ ഫൈസല്‍ കുപ്പായി, ഇസ്ഹാഖ്, ഖത്തര്‍ മലയാളികളുടെ ഇഷ്ട ഗായിക അനീഷ എന്നിവര്‍ നയിക്കുന്ന മ്യൂസിക് ഫെസ്റ്റും, ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ആകര്‍ഷകമായ കലാപരിപാടികളും പാട്ടുത്സവത്തിന് തിളക്കമേകും..