
ഫിഫ 2022 ഖത്തര്‍ ലോക കപ്പ് നിയന്ത്രിക്കുവാന്‍ 4 ഖത്തരികളും
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പ് നിയന്ത്രിക്കുവാന്‍ നാല് ഖത്തരി മാച്ച് ഒഫീഷ്യല്‍സിനെ ഫിഫ റഫറി കമ്മിറ്റി തിരഞ്ഞെടുത്തു. അബ്ദുല്‍ റഹ്മാന്‍ അല്‍ ജാസിമിനെ റഫറിയായും താലിബ് അല്‍ മര്‍രി , സൗദ് അഹമ്മദ് അല്‍ മഖാലെ എന്നിവരെ അസിസ്റ്റന്റ് റഫറിമാരായും അബ്ദുല്ല അല്‍ മര്‍രിയെ വീഡിയോ മാച്ച് ഒഫീഷ്യലുമായാണ് ഫിഫ തെരഞ്ഞെടുത്തത്.