കോവിഡ് പ്രതിരോധത്തിന്റെ ഖത്തര്‍ മാതൃക , രാജ്യത്തെ 89.6 % ജനങ്ങളും വാക്‌സിനെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകളോടെ ഖത്തറില്‍ കോവിഡാനന്തര ജീവിതമാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിന്റെ ഖത്തര്‍ മാതൃക ചര്‍ച്ച ചെയ്യപ്പെടുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യുടെ 89.6 % ജനങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് സാമൂഹിക പ്രതിരോധം തീര്‍ത്താണ് ഖത്തര്‍ കോവിഡ് മഹാമാരിയെ മാറ്റി നിര്‍ത്തിയത്.
2020 ഡിസംബര്‍ 23 ന് ആരംഭിച്ച ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാം ഇതിനകം 6850534 ഡോസ് വാക്‌സിനുകള്‍ നല്‍കിയാണ് ജൈത്രയാത്ര തുടരുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരുടെ പ്രതിരോധ ശേഷി പരമാവധി 9 മാസമാണ് നിലനില്‍ക്കുകയെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്തംബര്‍ 15 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കി തുടങ്ങി . 16 ലക്ഷത്തോളം പേരാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസെടുത്തത്.
ലോകത്തിലെ ഏറ്റവും മികച്ച വാക്‌സിനുകള്‍ സമയബന്ധിതമായി ലഭ്യമാക്കിയാണ് ഖത്തര്‍ ആരോഗ്യരംഗത്ത് മാതൃകയായത്. വാക്േസിനേഷന്‍ ഇപ്പോഴും തുടരുകയാണ് .