Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അല്‍ ഗാനിം ബസ് സ്റ്റേഷന്‍ അടച്ചുപൂട്ടാനൊരുങ്ങി കര്‍വ

അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ ഗാനിം ബസ് സ്റ്റേഷന്‍ അടച്ചുപൂട്ടാനൊരുങ്ങി കര്‍വ. ജൂണ്‍ 15 മുതല്‍ അല്‍ ഗാനിം ബസ് സ്റ്റേഷന്‍ ശാശ്വതമായി അടക്കുകയെന്ന് കര്‍വ ട്വിറ്ററിലൂടെ അറിയിച്ചു. പൊതു ഗഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസ് ശൃംഖല വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ മൊവാസലാത്ത് പുതിയ ബസ് സ്റ്റേഷനുകള്‍ ഉടന്‍ ഉപയോഗിക്കാന്‍ തുടങ്ങും. പഴയ റൂട്ടുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും 2022 മെയ് 29 മുതല്‍ പുതിയ റൂട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്യും.

വരാനിരിക്കുന്ന പുതിയ ബസ് റൂട്ടുകള്‍ അറിയുന്നതിനും അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യുന്നതിനും കര്‍വ ബസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കര്‍വ യാത്രക്കാരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button