
Archived Articles
ഖത്തര്‍ ലോകകപ്പ് ഹയ്യ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിനെത്തുന്ന എല്ലാ രാജ്യാന്തര, പ്രാദേശിക ആരാധകര്‍ക്കും നിര്‍ബന്ധമായ ഫാന്‍ ഐഡി ഇപ്പോള്‍ ഡിജിറ്റലായി ലഭ്യമാകും .ഹയ്യ ഡിജിറ്റല്‍ കാര്‍ഡ് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ മെട്രോ, ബസ്, ടാക്സി എന്നിവയുള്‍പ്പെടെ സൗജന്യ പൊതുഗതാഗത സേവനങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം.
ഹയ്യ കാര്‍ഡിനായി അപേക്ഷിക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ടിക്കറ്റ് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, ജനന തിയ്യതി തുടങ്ങിയ വിശദാംശങ്ങള്‍ വേണം. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നമ്പറും താമസ വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും മതിയാകും. വിശദാംശങ്ങള്‍ പരിശോധിച്ച് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഫാന്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പ് ഹയ്യ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.