Archived Articles

ഡോ. സബ്രീന ലേയ്ക്ക് ഖത്തര്‍ മലയാളികളുടെ സ്നേഹാദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫൈത്ത് ഡയലോഗിന്റെ അവാര്‍ഡ് നേടിയ ഇറ്റാലിയന്‍ ഇസ്‌ലാമിക
പണ്ഡിതയും എഴുത്തുകാരിയും തവാസ്വുല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഡോ. സബ്രീന ലേയ്ക്ക് ഖത്തര്‍ മലയാളികളുടെ സ്നേഹാദരം

ഡോ. സബ്രീനക്ക് ദോഹയില്‍ മലയാളികള്‍ ഒരുക്കിയ സ്വീകരണം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അക്കര ഉപഹാരം നല്‍കി ആദരിച്ചു.

പ്രാചീന ഗ്രീക്ക് തത്വ ചിന്തയില്‍ ഡോക്ടറ്ററേറ്റ് നേടിയ ഡോ. സബ്രീന ലാറ്റിന്‍ അടക്കമുള്ള ഭാഷകളില്‍ ഏറെ പ്രാവീണ്യം നേടിയിട്ടുണ്ട്.പരിശുദ്ധ ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയുടെ ഇറ്റാലിയന്‍ പരിഭാഷ, പ്രവാചകന്റെ ജീവ ചരിത്രം,
മുഹമ്മദ് ഇഖ്ബാലിന്റെ മത ചിന്തകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങിയ ഇസ്ലാമിക ഗ്രന്ഥങ്ങള്‍,
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദര്‍ശനം പകര്‍ന്നു നല്‍കിയ ശ്രീ നാരായണ ഗുരുവിന്റെ ‘ ആത്മോപദേശ ശതകം’ ഭഗവത് ഗീത, ഉപനിഷത്തുക്കള്‍ മുതലായവയും വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി, തകഴിയുടെ ചെമ്മീന്‍, നടന്‍ ഇന്നസെന്റ് രചിച്ച കാന്‍സര്‍ വാര്‍ഡിലെ ചിരിയും ഇറ്റാലിയന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്തു.
ഡോ. സബ്രീന കേരളത്തിന്റെ മരുമകളാണ്.പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടിയാണ് ഭര്‍ത്താവ്.

 

Related Articles

Back to top button
error: Content is protected !!