
ഖത്തറില്‍ ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച അഭിപ്രായ വോട്ടെടുപ്പ് ഇന്നാരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച അഭിപ്രായ വോട്ടെടുപ്പ് ഇന്നാരംഭിക്കും. രാജ്യത്ത് മൂന്നാം ജനസംഖ്യാ നയം രൂപീകരിക്കുന്നതില്‍ സാമൂഹിക സംഭാവന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുമായി സഹകരിച്ച് സ്ഥിരം ജനസംഖ്യാ സമിതിയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുക. തിരഞ്ഞെടുത്ത പൗരന്മാരുടെയും താമസക്കാരുടെയുമിടയില്‍ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പും സര്‍വേയും ഒരു മാസം നീണ്ടുനില്‍ക്കും.
2009- 2014 ലാണ് ഖത്തറില്‍ ആദ്യത്തെ ജനസംഖ്യാ നയം നടപ്പിലാക്കിയത് . രണ്ടാമത്തെ ജനസംഖ്യ നയം (2017- 2022) ഒക്ടോബറില്‍ അവസാനിക്കും. മൂന്നാം നയത്തിന്റെ (2023- 2027) ഒരുക്കങ്ങള്‍ 2023 ജനുവരിയില്‍ ആരംഭിക്കും.