
നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്
അമാനുല്ല വടക്കാങ്ങര
ദോഹ : നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്, ബോധവല്‍ക്കരണവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ . ഐ.ബി.പി.സി.യുമായി സഹകരിച്ച് നടത്തുന്ന കണ്‍വേര്‍ജിംഗ് കെയര്‍: സീരീസ് 2 ന്റെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടി.
ഖത്തര്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം അമല്‍ ഹര്‍ബി ചടങ്ങില്‍ മുഖ്യാതിഥയായി പങ്കെടുത്തു.. ഐബിപിസി ഭാരവാഹികളായ ജാഫര്‍ സാദിക്, അഷ്റഫ്, സന്തോഷ്, ഹിഷാം, സത്താര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിജാബ് ഷെരീഫ് (ബിഎല്‍എസ് ഇന്‍സ്ട്രക്ടര്‍), ദിവ്യ ഡിസൂസ (സ്പെഷ്യലൈസ്ഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്) എന്നിവരായിരുന്നു പരിപാടിയുടെ പ്രഭാഷകര്‍. ശാരീരിക സുരക്ഷിതത്വത്തെക്കുറിച്ചും സങ്കീര്‍ണതകള്‍ തടയുന്നതിന് മാനസികമായി സുബോധമുള്ളവരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളര്‍ത്താനാണ് സെഷന്‍ ലക്ഷ്യമിടുന്നത്.