Archived Articles
അനുശോചന യോഗം സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ലഡാക്കിലെ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മലയാളിയും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നിവാസിയുമായ ഹവില്‍ദാര്‍ മുഹമ്മദ് ഷൈജല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) അനുശോചന യോഗം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച (31/05/2022) വൈകുന്നേരം 8 മണിക്ക് ഐസിസി മുംബൈ ഹാളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും ഇന്ത്യന്‍ എംബസി പ്രതിനിധികളും പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 33065549 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.