
ഇന്ത്യന്‍ കോഫി ഹൗസ് വകറ ശാഖയുടെ ഉദ്ഘാടനം ഇന്ന്
ദോഹ : കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമായ ഖത്തറിലെ ഇന്ത്യന്‍ കോഫി ഹൗസ് ഏറ്റവും പുതിയ ശാഖ വകറ എസ്ദാന്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ ഇന്ന് വൈകിട്ട് 6.30 ന് തുറന്ന് പ്രവര്‍ത്തനമരംഭിക്കും. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉത്ഘാടനം നിര്‍വഹിക്കും.
ആധികാരികമായ ഇന്ത്യന്‍ രുചികളും സുഗന്ധവ്യഞ്ജനങ്ങളും ആസ്വദിക്കാനും ഗൃഹാതുരത്വം കൊണ്ടുവരാനും ഇന്ത്യന്‍ കോഫി ഹൗസ് എന്നും പ്രതിജ്ഞാബദ്ധമാണ്.
ഉപഭോക്തൃ പ്രതീക്ഷകള്‍ മറികടന്ന് ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ സപ്ലൈസ്, കാറ്ററിംഗ്, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ലേഡീസ് ഗാര്‍മെന്റ്സ് തുടങ്ങി വൈവിധ്യ വ്യവസായ സംരംഭങ്ങളാണ് കാന്‍ ഇന്റര്‍നാഷണലിന്റെ സവിശേഷത. റെസ്റ്റോറന്റുകളും കഫേകളും ആരംഭിക്കുന്നതിലും വിജയഗാഥകളാക്കി മാറ്റുന്നതിലും വിജയകരമായ അനുഭവവും വിപുലമായ വൈദഗ്ധ്യവുമുള്ള ടീമാണ് ഇന്ത്യന്‍ കോഫീ ഹൗസ്സിനുള്ളതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
.