
ഡോക്ടര്‍ അനസ് കോലഞ്ചേരിക്ക് ഐ പി ഫ് ക്യൂ യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ പോലീസ് ക്ലിനികില്‍ വര്‍ഷങ്ങളായി സേവനം ചെയ്ത , ഖത്തറിലെ ആരോഗ്യബോധവത്കരണ പരിപാടികളിലും പൊതുസേവന പരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന ഡോക്ടര്‍ അനസ് കോലഞ്ചേരിക്ക് ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തര്‍(ഐ പി എഫ് ക്യൂ) യാത്രയയപ്പ് നല്‍കി.
ഐ പി എഫ് ക്യൂ വിന്റെ മുന്‍കാല സംഘാടക സമിതി അംഗവും സജീവപ്രവര്‍ത്തകനുമായിരുന്ന ഡോക്ടര്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
ദോഹയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലെ മികച്ച കളിക്കാരന്‍ കൂടിയാണ് ഡോക്ടര്‍ അനസ്.
ദോഹയിലെ സൈത്തൂന്‍ റസ്റ്റോറന്റ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, സെക്രട്ടറി ബിജു നിര്‍മല്‍, മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.