ഗ്‌ളോബല്‍ തിക്കോടിയന്‍സ് ഫോറം കുടുംബ സംഗമം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഗ്‌ളോബല്‍ തിക്കോടിയന്‍സ് ഫോറം ഖത്തര്‍ കുടുംബ സംഗമം ഒയാസിസ് ബീച്ച് റിസോര്‍ട്ടില്‍ നടന്നു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ ഹംസ കുന്നുമ്മല്‍ ഗ്‌ളോബല്‍ തിക്കോടിയന്‍ ഫോറത്തെ സദസ്സിന് പരിചയപ്പെടുത്തി. ഫോക് പ്രസിഡണ്ട് ഉസ് മാന്‍ കെ.കെ, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെ.എം. സി.സി. പ്രസിഡണ്ട് എസ്. എ. എം. ബഷീര്‍, കെ.പി.എ. ക്യൂ പ്രസിഡണ്ട് വാസു വാണിമേല്‍, കൊയിലാണ്ടിക്കൂട്ടം പ്രസിഡണ്ട് ഫൈസല്‍ മൂസ, ഈണം ദോഹ പ്രസിഡണ്ട് എം.വി. മുസ്തഫ, മൂടാടി അസോസിയേഷന്‍ പ്രസിഡണ്ട് ഷിയാസ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ ജാഫര്‍ കടലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കൊയിലോത്ത് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഫരീദ് തിക്കോടി നന്ദിയും പറഞ്ഞു.
ഷാജി പുറക്കാട്, അസീസ് തയ്യുള്ളതില്‍, സലീം കാട്ടില്‍ സംബന്ധിച്ചു. സര്‍ഗോല്‍സവം 2022 എന്ന ഓണ്‍ലൈന്‍ കലാമല്‍സരത്തില്‍ പങ്കെടുത്ത മല്‍സരാര്ഥികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സൈനേഷ്, ഐ.കെ. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
ദോഹയിലെ കലാകാരന്മാര് അണിയിച്ചൊരുങ്ങിയ ഗാനമേളയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമം വര്‍ണാഭമാക്കി