ക്‌ളബ്ബ് മാനേജ്‌മെന്റ് നിലവാരമുയര്‍ത്തുവാന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫിഫയുമായി കൈകോര്‍ക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ക്‌ളബ്ബ് മാനേജ്‌മെന്ഡറ് നിലവാരമുയര്‍ത്തുവാന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫിഫയുമായി കൈകോര്‍ക്കുന്നു. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യുഎസ്എല്‍) പ്രസിഡന്റ് ശൈഖ് ഹമദ് അല്‍ താനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ക്യുഎസ്എല്‍ ഒന്നും രണ്ടും ഡിവിഷന്‍ ക്ലബ്ബുകളിലുടനീളം പ്രൊഫഷണല്‍ ക്ലബ് മാനേജ്‌മെന്റിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും നിലവാരം ഉയര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത തന്ത്രപരമായ പങ്കാളിത്തമാണിത്.
ലീഗിന്റെ മത്സരക്ഷമതയും വിനോദ നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ സംരംഭങ്ങള്‍ തിരിച്ചറിഞ്ഞ ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ഒരു സ്വതന്ത്ര അവലോകനത്തെ തുടര്‍ന്നാണ് ധാരണാപത്രത്തില്‍ ഇരു പ്രസിഡന്റുമാരും ഒപ്പുവച്ചത്.
‘ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ശേഷം’ ഞങ്ങള്‍ ഖത്തറി ഫുട്‌ബോളിന്റെ അടുത്ത യുഗത്തിലേക്കാണ് നോക്കുന്നത്. ഞങ്ങളുടെ ക്ലബ് ഗെയിമിനെ മാറ്റാനുള്ള മോഹന പദ്ധതി ഞങ്ങള്‍ക്കുണ്ട്, ഞങ്ങളുടെ വിജയത്തിന് ഓരോ ക്യുഎസ്എല്‍ ക്ലബ്ബിനും അത് നിര്‍ണായകമാകും. കളിക്കളത്തിലും പുറത്തും ഒരു മാതൃകാ പ്രൊഫഷണല്‍ ക്ലബ് ആകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ യാത്രയില്‍ ക്യൂ.എസ്. എലിനെയും എല്ലാ അംഗ ക്ലബ്ബുകളെയും സഹായിക്കാന്‍ ഫിഫയാണ് തികഞ്ഞ പങ്കാളി എന്നു ഞങ്ങള്‍ കരുതുന്നു. ഈ കരാറിലൂടെ നമുക്ക് വലിയ അനുഭവവും ഉള്‍ക്കാഴ്ചയും പ്രായോഗിക അറിവും ഒരുമിച്ച് നേടാനും പുരോഗമിക്കുവാനും കഴിയുമെന്ന് കരുതുന്നതായും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യുഎസ്എല്‍) പ്രസിഡന്റ് ശൈഖ് ഹമദ് അല്‍ താനി പറഞ്ഞു.
ഫുട്ബോളിനെ യഥാര്‍ത്ഥ ആഗോളമാക്കാനും കൂടുതല്‍ മത്സരപരവും സുസ്ഥിരവുമായ ആഗോള പരിസ്ഥിതി വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഫിഫയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ഫിഫ സന്തോഷമുണ്ടെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ പ്രതികരിച്ചു. ഖത്തര്‍ സ്റ്റാര്‍സ് ലീഗിനെ അതിന്റെ തകര്‍പ്പന്‍, ആവേശകരമായ വികസന, പരിവര്‍ത്തന പദ്ധതിയില്‍ പിന്തുണയ്ക്കാന്‍ ഫിഫ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.