വയനാട് കൂട്ടം ഖത്തര്‍ രൂപീകൃതമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മ ‘വയനാട് കൂട്ടം’ രൂപീകൃതമായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്ന ഖത്തറിലുള്ള വായനാട്ടുകാരുടെ കുടുംബ സംഗമത്തിലാണ് ‘വയനാട് കൂട്ടം’ രൂപീകൃതമായത്.
കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുക, കൂട്ടായ്മയിലെ ആവശ്യക്കാര്‍ക്ക് വേണ്ട സാമൂഹിക ഇടപെടലുകളും നടത്തുക, വയനാട്ടില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ വിവരശേഖരണം, ആരോഗ്യ കാര്യങ്ങളില്‍ വേണ്ട സഹായം, നിയമസഹായം തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍.
400 ല്‍ അധികം മെമ്പര്‍മാരും കുടുംബവും അടങ്ങുന്ന കൂട്ടമായ്മയുടെ ഉദ്ഘാടനം ഐ സി സി അദ്ധ്യക്ഷന്‍ പി എന്‍ ബാബുരാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് ചെറുകാട് പുരസ്‌കാരം നേടിയ പ്രവാസി എഴുത്തുകാരി ഷീലാ ടോമിയെ ആദരിച്ചു. ഷീല ടോമി വയനാട് പയ്യമ്പള്ളി സ്വദേശിനിയാണ്. റേഡിയോ 98.6 ആര്‍ ജെയും വയനാട് പുല്‍പ്പള്ളി സ്വദേശിയുമായ ജിബിന്‍ മുഖ്യാതിഥി ആയിരുന്നു.
വിവിധ കലാ പരിപാടികള്‍ അരങ്ങേറിയ പരിപാടിയില്‍ വെച്ച് കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടന്നു. ലോഗോ ഡിസൈന്‍ ചെയ്ത ഇസ്മായില്‍ മുഹമ്മദിന് മെമന്റോയും, സര്‍ട്ടിഫിക്കറ്റും നല്‍കി ഐ സി സി പ്രസിഡണ്ട് ആദരിച്ചു. കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിന്റെ പ്രകാശനം ഷീല ടോമി നിര്‍വ്വഹിച്ചു. കൂട്ടായ്മയിലേക്കുള്ള ഔദ്യോഗിക അംഗത്വ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും.
അന്‍വര്‍ സാദത്ത് അദ്ധ്യക്ഷനായ യോഗത്തില്‍ നിമിഷ നിഷാദ് സ്വാഗതം പറഞ്ഞു. സുധീര്‍ ബാബു കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സദസ്സിന് വിവരിച്ചു കൊടുത്തു. കൂട്ടായ്മയുടെ കോര്‍ഡിനേഷന്‍ അംഗങ്ങളെ റഈസ് അലി പരിചയപ്പെടുത്തി.
ലെജു ബത്തേരി, ലതാ കൃഷ്ണ, അനില്‍ മാത്യു, റമീഷ് ഇബ്രായി, അബ്ദുല്‍ മുജീബ്, പി കെ ഹാഷിര്‍, അഷ്റഫ് പൂന്തോടന്‍, ശാന്തി അഗസ്റ്റിന്‍, നൗഫല്‍ പി പി, ലത്തീഫ് ച്യാപ്പേരി, അബ്ദുല്‍ ജലീല്‍ മണക്കടവന്‍, അബു മണിച്ചിറ, ജിഷ എല്‍ദോ, മിര്‍ഷാദ് ചാലിയാടന്‍, മുനീര്‍ കോട്ടത്തറ, ഷാജഹാന്‍ കോയിക്കല്‍,ഫരീദ മമ്മു, യൂസഫ് മുതിര, ഫൈസല്‍ തന്നാനി, ഇ സി മജീദ്, ഗുല്‍ഷാദ് ബത്തേരി എന്നിവരാണ് കോര്‍ഡിനേഷന്‍ അംഗങ്ങള്‍. അലവി അമ്പലവയല്‍ നന്ദി പറഞ്ഞു.