ജിം ഖത്തര്‍ ‘ഹൃദയം നന്നാവട്ടെ’ ക്യാമ്പയിന് പ്രൗഢ ഗംഭീര തുടക്കം പ്രവാസികള്‍ ശ്രദ്ധിക്കേണ്ട മേഖല – പി.എം.എ ഗഫൂര്‍
ദോഹ : ഗുഡ് ലൈഫ് യൂത്ത് മിഷന്‍ ജിം ഖത്തര്‍ സംഘടിപ്പിക്കുന്ന 6 മാസ കാലയളവിലെ ‘ഹൃദയം നന്നാവട്ടെ’ ക്യാമ്പയിന് പ്രൗഢ ഗംഭീര തുടക്കം. ജിം ചെയര്‍മാര്‍ ഷഫീക് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാത്രി 7 മണി മുതല്‍ നടന്ന പരിപാടി കെയര്‍ ആന്‍ഡ് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ആരോഗ്യ സംരക്ഷണത്തില്‍ ഇന്റര്‍നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ഷഫീക് മുഹമ്മദ്, മര്‍ഷല്‍ ആര്‍ട്‌സില്‍ 15 വര്‍ഷത്തെ പരിചയസമ്പത്തുള്ള നിസാമുദ്ദീന്‍. വി. ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്, സ്‌പോര്‍ട്‌സ് മീറ്റ്, കായിക മത്സരങ്ങള്‍, മീറ്റ് സെലിബ്രിറ്റി തുടങ്ങിയ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ ക്യാമ്പയിന്റെ കാലയളവില്‍ ഉണ്ടായിരിക്കും. പ്രോഗ്രാം ലോഗോ പ്രകാശനം അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അബ്ദുല്‍ നദീം ഏറ്റുവാങ്ങി. ആര്‍.ജെ ജിബിന്‍ ആങ്കര്‍ ആയ പ്രോഗ്രാമില്‍ ജിം ഖത്തര്‍ കണ്‍വീനര്‍ നിസാമുദ്ദീന്‍. വി. ടി സ്വാഗതവും, സമാന്‍ മങ്കട നന്ദിയും പറഞ്ഞു. മുനീര്‍ സലഫി മങ്കട, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഭാരവാഹികളായ ഡോ. ഷബിന്‍ സിറാജ്, അബ്ദുല്ല ഹുസൈന്‍, ജവാദ് അഹമ്മദ്, ഹാഷിര്‍ വയനാട്, കോഓര്‍ഡിനേറ്റര്‍ ലയിസ് കുനിയില്‍ ഉള്‍പ്പടെയുള്ള ജിം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.