ചരിത്രത്തിലാദ്യമായി ഖത്തറില്‍ കരമാര്‍ഗം എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വിമാനമാര്‍ഗമുള്ളവരെ മറികടന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ചരിത്രത്തിലാദ്യമായി ഖത്തറില്‍ കരമാര്‍ഗം എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വിമാനമാര്‍ഗമുള്ളവരെ മറികടന്നതായി റിപ്പോര്‍ട്ട് .മെയ് മാസത്തിലെ ഖത്തറിന്റെ ആഘോഷങ്ങള്‍ രാജ്യത്തെ സന്ദര്‍ശകരുടെ വരവ് കണക്കുകള്‍ക്ക് വലിയ അനുഗ്രഹമായി. ‘ഈദ് ഇന്‍ ഖത്തറി’നു കീഴിലുള്ള കഴിഞ്ഞ മാസത്തെ അതുല്യമായ പരിപാടികളും ഓഫറുകളും സന്ദര്‍ശകരുടെ ഗണ്യമായ പ്രവാഹത്തിന് കാരണമായി.
ഡാറ്റ പ്രകാരം, മെയ് മാസത്തില്‍ എത്തിയവരില്‍ പകുതിയിലധികവും (54%) ജിസിസിയില്‍ നിന്നുള്ളവരാണ്. സൗദി അറേബ്യയില്‍ നിന്നും കരമാര്‍ഗമെത്തിയ സന്ദര്‍ശകരാണ് അന്താരാഷ്ട്ര വരവില്‍ മുന്നില്‍.
ഖത്തറിന്റെ സാമീപ്യവും എളുപ്പത്തിലുള്ള പ്രവേശനവും പ്രയോജനപ്പെടുത്തി സന്ദര്‍ശകര്‍ അബു സമ്ര അതിര്‍ത്തിയിലൂടെ വാഹനമോടിച്ച് വന്നതാണ് കരമാര്‍മുള്ള സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ കാരണമായത്.
2022-ല്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ള മാസമായിരുന്നു മെയ് മാസം. 166,000 ലധികം സന്ദര്‍ശകരാണ് മെയ് മാസം ഖത്തറിലെത്തിയത്.