Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വില്ല്യാപ്പള്ളി മുസ്‌ലീം ജമാഅത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലീം ജമാഅത്ത് ഖത്തർ ശാഖാകമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ദുൽ നാസർ നീലിമ, ജനറൽ സിക്രട്ടറി പി വി എ നാസർ, ഖജാഞ്ചി പി കെ കെ അബ്ദുള്ള എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗം കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു. കേരള ഇസ്ലാമിക് സെന്റർ വർക്കിങ് പ്രസിഡണ്ട് ഇസ്മായിൽ ഹുദവി ഉൽബോധന പ്രസംഗം നടത്തി.

സൽമാൻ മുണ്ടിയാട്ട്, ഹാഷിം പി കെ, ജാഫർ മേയന, തിയ്യാറമ്പത്ത് കുഞ്ഞമ്മത്, താനി അമ്മത്, നാസർ പി പി, നൗഫൽ തട്ടാന്റവിട, ഇ എം കുഞ്ഞമ്മത്, ഫൈസൽ കെ എം, നസീർ പി പി കെ, ഷംസീർ ബംഗപ്പറ്റ, സമീർ മലോൽ എന്നിവർ സഹഭാരവാഹികളാണ്.

അബ്ദുള്ള കോറോത്ത്, ഫൈസൽ അരോമ, സജീർ നടുക്കണ്ടി, ഡോ. നൗഷാദ്, മുഹമ്മദലി എം കെ, എം പി ഇല്ല്യാസ്, നിസാർ ആയാടത്തിൽ, നിസാർ പാറേമ്മൽ, ഫൈസൽ എം ടി, റിയാസ് ആയാടത്തിൽ, ഷമീം മുംതസ , ശുഐബ് കുറ്റിയിൽ എന്നിവർ സബ്കമ്മിറ്റി ഭാരവാഹികളാണ്.

തയ്യിൽ കുഞ്ഞബ്ദുള്ള മുഖ്യ രക്ഷാധികാരിയും അബ്ദുൽ ലത്തീഫ് തിരുവോത്ത് ഉപദേശക സമിതി ചെയർമാനും വണ്ണാന്റവിട കുഞ്ഞബ്ദുള്ള നാസർ കെ എം എന്നിവർ വൈസ് ചെയർമാന്മാരുമാണ്.

ഇ കെ മുഹമ്മദ് ശരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൈസൽ കായക്കണ്ടി, രാമത്ത് കുഞ്ഞമ്മത്, അതീഖ് റഹ്‌മാൻ, റഫീഖ് കോടേരി ആശംസാ പ്രസംഗങ്ങൾ ചെയ്തു. പി വി എ നാസർ സ്വാഗതവും സൽമാൻ മുണ്ടിയാട്ട് നന്ദിയും പറഞ്ഞു.

Related Articles

Back to top button