Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അല്‍ മസ്റ പാര്‍ക്കില്‍ ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌കുകള്‍ക്ക് അവസരം

അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ മസ്റ പാര്‍ക്കില്‍ ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌കുകള്‍ക്ക് അവസരം. ഖത്തര്‍ മ്യൂസിയംസ് ആണ് അല്‍ മസ്റ പാര്‍ക്കില്‍ ഫുഡ് ആന്‍ഡ് ബിവറേജ് (എഫ് ആന്‍ഡ് ബി) ട്രക്ക്, കിയോസ്‌ക് ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് എത്താനും കുടുംബ-അധിഷ്ഠിത’ ഭക്ഷണങ്ങള്‍ വില്‍പന നടത്താനും അവസരം നല്‍കുന്നത്.

ഖത്തര്‍ പോസ്റ്റിനും ഖത്തര്‍ നാഷണല്‍ തിയേറ്ററിനും ഇടയില്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ പുതുതായി തുറന്ന പാര്‍ക്കില്‍ തങ്ങളുടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള അവസരമാണ് ഇത്തരമൊരു ഓഫര്‍ നല്‍കുന്നതെന്ന് ക്യുഎം അതിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സമയപരിധി ജൂണ്‍ 26-ന് അവസാനിക്കും.

നിര്‍ദ്ദേശിച്ച ഭക്ഷണത്തില്‍ കുടുംബ ഭക്ഷണങ്ങളായ പിസ്സ, ബര്‍ഗറുകള്‍, ഐസ്‌ക്രീം, ദക്ഷിണേഷ്യന്‍ ഭക്ഷണം, ചപ്പാത്തി, കരക്, ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍, പോപ്കോണ്‍ ഇലക്ട്രോണിക് ഗെയിമുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button