ഖത്തർ കെ.എം.സി.സി. വാണിമേൽ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു
ദോഹ: ഖത്തർ കെ.എം.സി.സി വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ 2022 -2025 വർഷത്തേക്കുള്ള ജനറൽ ബോഡി യോഗം സൽവാ റോഡിലെ ടേസ്റ്റി റെസ്റ്റോറന്റിൽ വെച്ച് ചേർന്നു. ജില്ലാ കെ.എം.സി.സി ട്രഷറർ പി.എ തലായി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ലത്തീഫ് വി.പി സ്വാഗതവും അഹമദ് പടയൻ അധ്യക്ഷതയും വഹിച്ചു. 2018 -2022 കാലയളവിലെ കമ്മിറ്റിയുടെ റിപ്പോർട്ട് സുബൈർ കെ.കെയും റിലീഫ് കമ്മിറ്റി റിപ്പോർട്ട് ആരിഫ് താവോട്ടും അവതരിപ്പിച്ചു. സ്നേഹ സുരക്ഷ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനം ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം ഡോ. സമദ് സാഹിബ് നിർവ്വഹിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് കൊണ്ട് മണ്ഡലം പ്രസിഡന്റ് സികെ ഉബൈദ്,ടി.കെ ആലിഹസ്സൻ,ഷംസുദ്ധീൻ എം.പി,അജ്മൽ ടി.കെ,ഷമ്മാസ് കളത്തിൽ,സലാം പി.പി,മൊയ്തു വയലുങ്കര,മൊയ്തു ഒന്തത്ത്, അനസ് കെ.സി, സമദ് വാരിയങ്കണ്ടി,സജീർ മാസ്റ്റർ കോടിയൂറ തുടങ്ങിയവർ സംസാരിച്ചു. പുതിയ കമ്മിറ്റിക്ക് റിട്ടേണിംഗ് ഓഫീസറായി സാജിദ് മല്ലുവശ്ശേരി നേതൃത്വം നൽകി.
പ്രസ്ഥുത പരിപാടിക്ക് സലാം എം.കെ. നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് :മമ്മു കളത്തിൽ
ജന:സെക്രട്ടറി:അഹമദ് പടയൻ
ട്രഷറർ* :സലാം എം.കെ
വൈ. പ്രസിഡന്റുമാർ :
സുബൈർ കെ.കെ
അസീസ് മുളിവയൽ
ഇസ്മായിൽ സി.കെ
സുബൈർ വെള്ളിയോട്
ജോ: സെക്രട്ടറിമാർ:
അഫ്സൽ വി.പി
ആസിഫ് ടി.പി
ഹർഷാദ് എരോത്ത്
സമീർ മാക്കൂൽ