മജ്‌ലിസ് പൊതു പരീക്ഷ: തിളക്കമാർന്ന വിജയവുമായി വീണ്ടും ഖത്തറിലെ മദ്റസകൾ
– നാല് മദ്റസകളിലും 100 ശതമാനം വിജയം.
– 27 ഫുൾ എ പ്ലസ്, 51 എ പ്ലസ് ഗ്രേഡ്, 65 എ ഗ്രേഡ്.
ദോഹ: കേരള മദ്രസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി) ഏപ്രിൽ മാസത്തിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്രസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം നേടി. ദോഹ മദ്രസ വിദ്യാർത്ഥിനി ജന്ന ഫാതിമ ജബീദ് മുഴുവൻ മാർക്കും നേടി (540/540) ഒന്നാമതെത്തി. ശാന്തിനികേതൻ വക്‌റ മദ്രസയിലെ വിദ്യാർത്ഥികളായ ആയിഷ ഹന 539 മാർക്ക് നേടി രണ്ടാം സ്ഥാനവും 538 മാർക്കോടെ നശ് വ ഇബ്രാഹിം മൂന്നാമതും 537 മാർക്കു നേടി മുഹമ്മദ് ഇഹ്‌സാൻ നാലാം സ്ഥാനവും നേടി. നാല് മദ്റസകളിലായി ആകെ 209 വിദ്യാർത്ഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.
ആകെ 98 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ 100% വിജയം രേഖപ്പെടുത്തി. 17 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ഉം 35 വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും 32 പേർ എ ഗ്രേഡും നേടി. 86 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ 8 ഫുൾ എ പ്ലസും 11 എ പ്ലസ് ഗ്രേഡും 23 എ ഗ്രേഡും നേടി 100% വിജയം നേടി. അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളഴ്സ് മുവൈദർ 19 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ ഒരു ഫുൾ എ പ്ലസും 5 പേർ എ പ്ലസ് ഗ്രേഡും 7 പേർ എ ഗ്രേഡും നേടി. അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോർ ഒരു ഫുൾ എ പ്ലസ്, ഒരു എ പ്ലസ് ഗ്രേഡ്, 3 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ 6 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ഏഴായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഏറ്റവും കൂടുതല്‍ എ പ്ലസും, ഏറ്റവും കൂടുതല്‍ എ ഗ്രേഡും നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതൻ മദ്രസക്കു ലഭിച്ചു.
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ:
എ എം ഐ ദോഹ – ഫുൾ എ പ്ലസ് : ജന്ന ഫാതിമ ജബീദ്, റിസ് വാന നസ്റിൻ, ലൈബ മുസ്ലിഹുദ്ദീൻ, ലാമിയ മുസ്ലിഹുദ്ദീൻ, ഇഹ്‌സാൻ മസൂദ്, റബീഅ അബ്ദുൽ ഖാദർ, ഹയ ശിഹാബുദ്ദീൻ, ഹയ ജഹാൻ.
എ പ്ലസ് ഗ്രേഡ്: അംന ഫഹദ്, ആയിഷ സൈനബ്, റിഹാൻ നസീർ, ഹന സജ്ജാദ്, ഹാനിയ മൻഹ, ഷറൂഖ് ഷഫീഖ്, നിദാൽ അഹ്മദ്, ഫാത്വിമ അനൂദ്, ശയാൻ അബ്ദുല്ല, നിദ സൈനബ്, ലിയാൻ ഹാഫിസ്.
എ എം ഐ ശാന്തിനികേതൻ വക്റ – ഫുൾ എ പ്ലസ്: ആഇശ ഹന, നശ് വ ഇബ്രാഹിം, മുഹമ്മദ് ഇഹ്‌സാൻ, ആഇശ മെഹറീൻ, അൽഹാം ഫാത്വിമ, അസ എം സാലിം, ഈമാൻ ശമീം, ആകിഫ് അബ്ദുൽ റഷീദ്, ഈമാൻ അബ്ദുന്നാസിർ, ഹുദ ഒ. എം, മുഹമ്മദ് നാസിം, മുഹമദ് ഫൈഹാൻ, മുഹമ്മദ് അനീസ്, മുഹമ്മദ് ഒ. എം, റീം അബ്ദുസ്സലാം, റൈഹാൻ അബ്ദുറഹീം, സിദ്റ അബ്ദുൽ ജബ്ബാർ.
എ പ്ലസ് ഗ്രേഡ്: റിസ റംസാൻ, ശിംന ശിനാസ്, ഇശ സുഫീർ, മിൻഹ ഫാത്വിമ, ഹന അഫ്സൽ, സെബ ഹാരിസ്, ആമീന മിനാൽ, മെഹ്റ ഹാരിസ്, സിയ ഫാത്വിമ, മുഹമ്മദ് ജാസിം, ഷുമൈസ് റസിൻ, ഇശ ശാനും, ഫാഹിം എസ്, സുഹ ശിഹാബ്, അഫ്റീൻ അൽതാഫ്, ഹെന ഫയാസ് , ഫദ്‌വ സലീം, സഹൽ ശിഹാബ്, രിഫ ഷെറിൻ, അമൻ അഫ് ലഹ്, ഫാതിഹ് അഷ്റഫ്, ഖുലൂദ് അബ്ദുൽ ലത്വീഫ്, ഹിബ ഫാത്വിമ, അസ്മ ആരിഫ്, ബാസിൽ എസ് ഷിനാസ്, ഷിത നജീബ്, ഹംദി അഹ്മദ്, അയ്മൻ മുഹമ്മദ്, നിഹാൽ, അദിയ്യ് അഹ്മദ്, ഫാത്വിമ മെഹ്റിൻ, ഫാത്വിമ നിഹാല, ലബീബ് സലീം, ഹൈഫ ഷെറിൻ.
എ എം ഐ സ്കോളേഴ്സ് മുവൈദർ – ഫുൾ എ പ്ലസ് : അംറ മർജാൻ
എ പ്ലസ് ഗ്രേഡ്: മാനിഹ് മുജീബ്, നുഹ അഷ്റഫ്, രിഫ ഫാത്വിമ, നിദ സാദിഖ്, സഹല കെ. പി.
എ എം ഐ അൽ ഖോർ – ഫുൾ എ പ്ലസ് : ആയിഷ അബ്ദുൽ നാസർ
എ പ്ലസ് ഗ്രേഡ്: ഇസ്മാഈൽ ഇബ്രാഹീം
തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ പ്രസിഡന്റ് കാസിം ടി.കെ, വിദ്യാഭ്യാസ വിഭാഗം തലവൻ കെ.സി.അബ്ദുൽ ലത്തീഫ്, മദ്രസാ പ്രിൻസിപ്പാളുമാർ, മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുമോദിച്ചു.