പ്രവാസി സംരംഭകനും ഖത്തര്‍ കെ.എം.സി.സി നേതാവുമായിരുന്ന അലി പള്ളിയത്ത് നിര്യാതനായി
ദോഹ: പ്രവാസി സംരംഭകനും ഖത്തര്‍ കെ.എം.സി.സി നേതാവുമായിരുന്ന അലി പള്ളിയത്ത് നിര്യാതനായി . 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണറിയുന്നത്. ജനസേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്ന അലി ഖത്തര്‍ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി ചെയര്‍മാനായും സംസ്ഥാന കമ്മറ്റി ട്രഷററായുമൊക്കെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് ദോഹ വിട്ട അദ്ദേഹം നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത് അരിക്കളത്ത് കര്‍ഷകനായിരുന്ന പരേതനായ പള്ളിയത്ത് അഹ്‌മദ് ഹാജിയുടേയും നാറാണത്ത് മാറിയത്തിന്റേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1965 ലാണ് അലിയുടെ ജനനം. 1988 ല്‍ ഖത്തറിലെത്തിയ അദ്ദേഹം വിവിധ ബിസിനസ് സംരംഭങ്ങളിലും പൊതു സേവന രംഗത്തും സജീവമായി.
സദാ കര്‍മ്മനിരതനായ സാമൂഹിക സേവകനായിരുന്ന അലി പള്ളിയത്ത് രാഷ്ട്രീയ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പൊതുമനുഷ്യനും മനുഷ്യസ്‌നേഹം നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു.
റസിയ എടോത്താണ് ഭാര്യ. ഫര്‍സീന, മുഹമ്മദ് ഫര്‍ഹാന്‍, മറിയം, ഫഹ് മിദ എന്നിവര്‍ മക്കളും മുബാരിസ് ലാല്‍ മഞ്ചേരി, ഡോ. ജംഷിദ് നന്തി എന്നിവര്‍ മരുമക്കളുമാണ് .