Uncategorized

നോര്‍വ ഖത്തറിന് പുതിയ ഭാരവാഹികള്‍

ദോഹ. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ തിരുവനന്തപുരം വര്‍ക്കല പ്രവാസികളുടെ കൂട്ടായ്മ നോര്‍വ ഖത്തറിന്റ അടുത്ത രണ്ടു വര്‍ഷക്കാലത്തെ കമ്മിറ്റി നിലവില്‍ വന്നു. ഐ സി സി യില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നിസാം അബ്ദുല്‍ സമദ് (പ്രസിഡന്റ്), രാഹുല്‍ രാജ് (വൈസ് പ്രസിഡന്റ്), സിമിന്‍ ചന്ദ്രന്‍ (ജന. സെക്രട്ടറി),ഗിരീഷ് ജി.നായര്‍, സിജി ഹുസൈന്‍ (ജോ.സെക്രട്ടറിമാര്‍), സൗമ്യ അജി (ട്രഷറര്‍), അതുല്യ ശങ്കര്‍ (ജോ.ട്രഷറര്‍), സുമയ്യ താസീന്‍ (വനിതാവേദി ചെയര്‍പേഴ്‌സണ്‍), ഷാജു മുഹമ്മദ് ഷാഫി (മീഡിയ കോഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍ .
ഹംദി അബ്ദുല്‍ റഷീദ്, ഷാന്‍ ബാലകൃഷ്ണന്‍, ശിവകുമാര്‍ , അഖില്‍ ചന്ദ്രന്‍ , നിഖില്‍ ശശിധരന്‍ , സെബാസ്റ്റ്യന്‍ ജോര്‍ജ് , കിരണ്‍ ചന്ദ്രന്‍ , അന്‍സി നിസാം ,ശാരിക നിഖില്‍ എന്നിവര്‍ മാനേജിങ് കമ്മറ്റി അംഗങ്ങളാണ്.

Related Articles

Back to top button
error: Content is protected !!