Breaking News
ഖത്തറില്‍ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു . കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകരക്കടുത്ത് ചേലേമ്പ്ര സ്വദേശി കുനിയില്‍ ഖാലിദ് (51 വയസ്സ് ) ആണ് മരിച്ചത്. അല്‍ ഖബ്ബാനി ആന്റ് പാര്‍ട്‌ണേര്‍സ് എന്ന ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങളായി ഹമദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
ഖത്തര്‍ ഐ.സി.എഫ്. അല്‍ സദ്ദ് സെക്ടറിലെ അല്‍ നാസര്‍ യൂണിറ്റ് സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.