ഖത്തര്‍ ഇന്‍കാസ് : പുതിയ നേതൃത്വം അധികാരമേറ്റു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഖത്തര്‍ ഇന്‍കാസിന്റെ 2022 -2024 വര്‍ഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം ഔദ്യോഗികമായി അധികാരമേറ്റു.ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയും പത്ത് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുമാണ് അധികാരമേറ്റെടുത്തത്.
രാഗാ -2022 എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍കാസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, യാസ് മെഡ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ യാസ്മിന്‍, ജോപ്പച്ചന്‍ തെക്കെ കൂറ്റ്, ഐസിസി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പുതിയ നേതൃത്വത്തിന് ആശംസകളര്‍പ്പിച്ച് കൊണ്ട് ഇന്ത്യന്‍ സ്‌പോര്‍ട് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഐസിബിഎഫ് പ്രസിഡണ്ട് വിനോദ് വി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്ഥാനാരോഹണ ചടങ്ങില്‍ ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്കവാദ്, മുഹമ്മദ് ഷാനവാസ് (ഷെറാട്ടണ്‍) തമിഴ് സംഘം നേതാവ് ശ്രീരാജ വിജയന്‍, ലോക കേരളാ സഭാ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, അരുണ്‍കുമാര്‍, അബ്രഹാം കെ ജോസഫ്, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഖലീല്‍, എം ടി നിലമ്പൂര്‍, കെബിഎഫ് അഡൈ്വസറി ചെയര്‍മാന്‍ കെ. ജയരാജ്, അബ്ദുല്ല തെരുവത്ത്, ബി എന്‍ ഐ പ്രസിഡണ്ട് ഷഹീന്‍ ശാഫി, ഒടിസി ഗ്രൂപ്പ് ചെയര്‍മാന്‍ വി എസ് നാരായണന്‍ തുടങ്ങി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പരിപാടിക്ക് പ്രദീപ് പിള്ളൈ, ജയപാല്‍ തിരുവനന്തപുരം, കമാല്‍ കല്ലാത്തില്‍, , ഡേവിസ് ഇടശ്ശേരി, വി എസ് അബ്ദു റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അധികാരമേറ്റെടുത്ത ശേഷം പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ മറുപടി പ്രസംഗം നടത്തി.
പ്രസിഡണ്ടായി തെരെഞ്ഞെടുത്തതിന് ഇന്‍കാസ് മെമ്പര്‍മാരോട് അദ്ധേഹം പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ ദേശീയ പാരമ്പ്യര്യം ഉള്‍ക്കൊണ്ടു കൊണ്ടും മതേതര ജനധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമായിരിക്കും ഖത്തര്‍ ഇന്‍കാസിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും ഖത്തര്‍ ഇന്‍കാസിന്റെ ഐക്യത്തിനും അംഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും അദ്ധേഹം തന്റെ മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
പ്രസിഡണ്ടിനെ കൂടാതെ ഷിബു സുകുമാരന്‍, ഈപ്പന്‍ തോമസ്, ആന്റണി ജോണ്‍ (ജോയ്), ഷിജു കുര്യാക്കോസ്,മഞ്ജുഷ ശ്രീജിത്ത്, പ്രേംജിത്ത് കുട്ടംപറമ്പത്ത്, ജിഷ ജോര്‍ജ്, അബ്ദുല്‍ മജീദ് പാലക്കാട്, ബഷീര്‍ തുവാരിക്കല്‍,മുബാറക് അബ്ദുല്‍ അഹദ് എന്നീ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഇന്നലെ നടന്ന ചടങ്ങില്‍ അധികാരമേറ്റു.
ചടങ്ങിന് ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുബാറക് അബ്ദുല്‍ അഹദ് നന്ദിയും പറഞ്ഞു.