
ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ബാങ്കുകള്‍, എക്സ്ചേഞ്ച് സ്റ്റോറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസറി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 2022 ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വ വരെ ഈദുല്‍ അദ്ഹ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2022 ജൂലൈ 13 ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തങ്ങളുടെ ബിസിനസ്സ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.