
ഖത്തര്‍ അമീറിനും ഖത്തറിലെ സുഹൃദ് ജനങ്ങള്‍ക്കും ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പെരുന്നാളാശംസ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്കും ഖത്തറിലെ സുഹൃദ് ജനങ്ങള്‍ക്കും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പെരുന്നാളാശംസകള്‍ നേര്‍ന്നു.
ഇന്ത്യയിലെ 200 മില്യണിലധികം മുസ് ലിംകള്‍ ആഘോഷിക്കുന്ന ഈദുല്‍ അദ്ഹ സ്‌നേഹം, ത്യാഗം, ഭക്തി, ക്ഷമ തുടങ്ങിയ സാര്‍വത്രിക സന്ദേശം പ്രചരിപ്പിക്കുന്നതാണെന്ന് പ്രധാന മന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ഇന്തോ ഖത്തര്‍ ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ദൃഡമാക്കുന്നതിനുള്ള ഖത്തര്‍ അമീറിന്റെ വ്യക്തിപരമായ താല്‍പര്യത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.