
ഈദിന്റെ ആദ്യ ദിനം, ജനസാഗരമായി കതാറ
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ അദ്ഹയുടെ ആദ്യ ദിനത്തില്‍ കതാറയിലെ വൈവിധ്യമാര്‍ന്ന പരിപാടികളാസ്വദിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ കതാറ കള്‍ചറല്‍ വില്ലേജ് അക്ഷരാര്‍ഥത്തില്‍ ജനസാഗരമാവുകയായിരുന്നു.
സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അന്തരീക്ഷത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ കുട്ടികള്‍ മുതിര്‍ന്നവരും ഒരു പോലെ ആസ്വദിച്ചു.
ഹ്യുമിഡിറ്റിയെ വകവെക്കാതെ ജനമൊഴുകിയപ്പോള്‍ മണിക്കൂറുകളോളം കതാറ കള്‍ചറല്‍ വില്ലേജ് ഈദാഘോഷത്തിന്റെ നിറഞ്ഞ വേദിയായി മാറി.