Archived Articles
കിയ ഖത്തര്‍ ബലി പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: കുനിയില്‍ ഖത്തര്‍ പ്രവാസികളുടെ കൂട്ടാഴ്മയായ കിയ ഖത്തര്‍ പ്രസിദ്ധീകരിച്ച ബലി പെരുന്നാള്‍ സപ്ലിമെന്റ് കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് .വി. പി സഫിയ ഹുസൈന്‍ കുനിയില്‍ കെ. എം. സി. ടി. അര്‍ബന്‍ ഹോസ്പിറ്റലിലെ ഡോ. അഞ്ജലിക്കും, അമ്മാര്‍ കിഴുപറമ്പിനും നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ കിഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. റഹ്മാന്‍, കിയ ഖത്തര്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്ലം , കിയ ഖത്തര്‍ മുഖ്യ രക്ഷാധികാരി ബഷീര്‍ അന്‍വാരി , എക്‌സ് കിയ ഖത്തര്‍ അംഗങ്ങളായ നജീബ് റഹ്മാന്‍ .പി (കുഞ്ഞുണ്ണി), സഫര്‍. കെ. ഇ , മുഹമ്മദ് റാഫി , റഷാദ് .എം. പി എന്നിവര്‍ പങ്കെടുത്തു.