Breaking News
കോര്‍ണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുന്നതിനും അപ്‌ഗ്രേഡ് ജോലികള്‍ നടപ്പാക്കുന്നതിനുമായി 9 ദിവസം അടച്ചിട്ട കോര്‍ണിഷ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നു കൊടുത്തതായി പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി ( അശ്ഗാല്‍ ) അറിയിച്ചു. പെരുന്നാളവധി കഴിഞ്ഞ് ഓഫീസുകളൊക്കെ തുറന്നതോടെ കോര്‍ണിഷ് സ്ട്രീറ്റിലും ഗതാഗതം പഴയ പടിയായി.