Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ചെല്‍സി ക്ലബ്ബും ഫോട്ടോഗ്രാഫര്‍ മേല്‍ ഡി കോളും ചേര്‍ന്ന് നടത്തുന്ന നോട്ട് ടു ഹേറ്റ് ഫോട്ടോ മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ച് മലപ്പുറത്തുകാരനും

അമാനുല്ല വടക്കാങ്ങര

ദോഹ. ചെല്‍സി ക്ലബ്ബും ഫോട്ടോഗ്രാഫര്‍ മേല്‍ ഡി കോളും ചേര്‍ന്ന് ലോക ഫുട്‌ബോളിലെ വിവേചനകള്‍ക്കും, വംശീയതക്കും എതിരെ യൂറോപ്യന്‍ വമ്പന്മാരായ ചെല്‍സി ക്ലബ്ബും പ്രശസ്ത വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന ഫോട്ടോഗ്രാഫര്‍ മേല്‍ ഡി കോളും ചേര്‍ന്ന് നടത്തുന്ന നോട്ട് ടു ഹേറ്റ് ഫോട്ടോ മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ച് മലപ്പുറത്തുകാരനും .

മഞ്ചേരി ആനക്കയം സ്വദേശി ജാമിര്‍ വലിയമണ്ണിലിന്റെ ഫോട്ടോയാണ് ഫൈനല്‍ റൗണ്ടില്‍ ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 ഫോട്ടോകളാണ് അവസാന വട്ട മത്സരത്തിനായുള്ളത്.

വനിതാ ഫുട്‌ബോളിലെ അറബ് മേഖലയിലെ നേട്ടങ്ങളും ലിംഗ സമത്വവും ആണ് ജാമിറിന്റെ ഫോട്ടോയില്‍ പ്രതിഫലിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ വോട്ടിംഗ് പ്രധാനമാണ് . ഒരാള്‍ക്ക് 3 ദിവസവും 3 വോട്ടുകള്‍ ചെയ്യാം. ജൂലൈ 31 വരെയാണ് വോട്ടിംഗ് അനുവദിക്കുക. ജാമിറിന് വോട്ട് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://notohate.chelseaphotocontest.com/entry/vote/adxVwqpN/dlqrDeOY?search=56aa28e7003a9518-5

 

കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫാന്‍ ലീഡര്‍ പ്രോഗ്രാമിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ജാമിര്‍. കാല്‍പന്തുകളിയുടെ നാട്ടില്‍ നിന്നും ലോകകപ്പിന്റെ വികാരങ്ങളും ആവേശവും പ്രചരിപ്പിക്കാന്‍ ലഭിച്ച അവസരം മഹാഭാഗ്യമായാണ് കാണുന്നതെന്നും കാല്‍പന്തുകളിയാരാധകര്‍ക്ക് സവിശേഷമായ അനുഭവമാണ് ഖത്തര്‍ സമ്മാനിക്കുകയെന്നും ജാമിര്‍ അഭിപ്രായപ്പെട്ടു.


മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് .സെവന്‍സായാലും ലെവന്‍സായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളില്‍ ആരാധകരുടെയിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.


2019 ല്‍ യു. എ. ഇ. യില്‍ നടന്ന ഏഷ്യന്‍ കപ്പിന്റെ പ്രമോഷന്റെ ഭാഗമായി പ്‌ളേ മേക്കേര്‍സില്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫാന്‍ കാമ്പയിനില്‍ ഭാഗമായത്. അറുനൂറിലധികം പ്‌ളേ മേക്കേര്‍സാണ് അന്നുണ്ടായിരുന്നത്. പ്‌ളേ മേക്കേര്‍സില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെ രംഗത്ത് കൂടുതല്‍ സജീവമായി. ആ വര്‍ഷം തന്നെ ഫിഫ ഫാന്‍ മൂവ്‌മെന്റില്‍ സെലക് ഷന്‍ ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയുമാണ് ഫാന്‍ മൂവ്‌മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പ്‌ളാറ്റ് ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതല്‍ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാന്‍ മൂവ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്.


യു. എ. ഇ. പ്രോ ലീഗ്, 2019 ലെ ഫിഫ ക്‌ളബ്ബ് കപ്പ്, ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് തുടങ്ങിയ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജാമിര്‍ പല ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.

കഴിഞ്ഞ 7 വര്‍ഷമായി യു. എ. ഇ.യില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിര്‍. നിംശയാണ് ഭാര്യ.

Related Articles

Back to top button