
Archived Articles
നടുമുറ്റം സമ്മര്‍ സ്പ്ലാഷ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: നടുമുറ്റം ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ് സമ്മര്‍ സ്പ്ലാഷിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 29,30 തിയ്യതികളിലായി സി.ഐ.സി മന്‍സൂറ ഹാളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക.
ജൂനിയര്‍ (812 വയസ്സ്) സീനിയര്‍ (13 18 വയസ്സ് )എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയിട്ടുള്ള വൈവിധ്യമായ സെഷനുകള്‍ , പഠനയാത്ര എന്നിവ ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കായി 66602812 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.