
Breaking News
കനകന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
ദോഹ. കഴിഞ്ഞ ആഴ്ച ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അന്തരിച്ച തൃശൂര്‍ കണ്ണോത്ത് സ്വദേശി വെങ്കിടങ്ങിനടുത്ത് പടിക്കപറമ്പില്‍ കനകന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഡി.എസ്.പി.. കമ്പനിയില്‍ സ്റ്റീല്‍ വര്‍ക് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു കനകന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ നടക്കും.