Archived Articles
എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ഭാഗമായി ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ പ്രായ പരിധികളിലായി ഇരുപത്തി മൂന്ന് കാറ്ററ്റഗറിയിലായി സിംഗിള്‍, ഡബിള്‍സ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 27 മുതല്‍ 30 വരെ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 3396 4976, 6684 8231 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.