Breaking News
ഖത്തറില്‍ ഇതുവരെ 73 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇതുവരെ 73 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. ലോകത്ത് കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ച ആദ്യ ഘട്ടത്തില്‍ തന്നെ മികച്ച വാക്‌സിനുകള്‍ സ്വന്തമാക്കിയ ചുരുക്കം രാജ്യങ്ങളില്‍ ഖത്തറുമുണ്ടായിരുന്നു.
2020 ഡിസംബര്‍ 23 നാരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ വരെ 7323161 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതില്‍ 1827792 ബൂസ്റ്റര്‍ ഡോസുകളാണ് . രാജ്യത്ത് 2.74 മില്യണ്‍ ജനങ്ങള്‍ ( 95.2 ശതമാനം) പൂര്‍ണമായും വാക്‌സിനെടുത്തവരാണ് .
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സമൂഹം ജാഗ്രത കാണിക്കണമെന്നും പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.