ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സുപ്രീം കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ സിഇഒയുമായ അലി അല്‍-ഖാതറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സമയവും പ്രയത്‌നവും ലാഭിക്കുവാന്‍ എല്ലാ എച്ച്എംസി ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണം.
അപേക്ഷകര്‍ക്ക് അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ ഓണ്‍ ലൈന്‍ പതിപ്പും പ്രിന്റ് പതിപ്പും ആവശ്യപ്പെടാം. അച്ചടിച്ച പതിപ്പ് ഖത്തര്‍ പോസ്റ്റ് വഴി അവരുടെ വിലാസത്തില്‍ എത്തിക്കും.
എച്ച്എംസി വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സേവനം ആക്സസ് ചെയ്യാമെന്നും ഒടിപി ലഭിക്കുന്നതിന് അപേക്ഷകന്‍ തന്റെ എച്ച്എംസി ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്‍-ഖാതര്‍ വിശദീകരിച്ചു. അപേക്ഷകന് തനിക്കുവേണ്ടിയോ മറ്റുള്ളവര്‍ക്കുവേണ്ടിയോ അപേക്ഷിക്കാം. അപേക്ഷകന് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം.
അറബിയിലോ ഇംഗ്ലീഷിലോ റിപ്പോര്‍ട്ടുകള്‍ നല്‍കും. സാധാരണ ഗതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രോസസ് ചെയ്യുവാന്‍ 14 ദിവസം വരെ എടുക്കുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.